ടോട്ടോച്ചാൻ – കഥയും കാര്യവും

എഴുതി ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന സിലബസിനേക്കാൾ കുട്ടികളുടെ കഴിവുകൾക്കും താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സ്കൂൾ . വിദ്യാർത്ഥികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു പ്രധാന അദ്ധ്യാപകൻ .  ഓരോ വിദ്യാർത്ഥിയും തമ്മിൽ  വളരെ അധികം വ്യത്യാസങ്ങൾ ഉണ്ടെന്നും  അതുകൊണ്ടു തന്നെ അവരെ പഠിപ്പിക്കേണ്ട രീതി പലതാണെന്നും മനസ്സിലാക്കി പ്രവർത്തിക്കുന്ന അദ്ധ്യാപകർ. ശാരീരികമായ വൈകല്യങ്ങൾ ഉള്ളവരും ഇല്ലാത്തവരും  ഒരുപോലെ ചങ്ങാത്തം കൂടി പഠിക്കുന്ന ഒരിടം. അതെ ലോകമെങ്ങും പ്രചാരത്തിലുള്ള "ടോട്ടോ-ചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി " എന്ന പുസ്തകത്തിലെ 'ടോമോ …

Continue reading ടോട്ടോച്ചാൻ – കഥയും കാര്യവും

ഒരു പാവം ചിരഞ്ജീവി

"എന്തൊരു കഷ്ടമാണ് "ഇരുന്നിരുന്ന കട്ടിലിൽ തന്നെ ഒന്ന് തിരിഞ്ഞിരുന്നു കൊണ്ട് ബലി തിരുമേനി പിറുപിറുത്തു . നീരുവന്നു വീർത്ത കാലുകൾ രണ്ടും മാറി മാറി തിരുമ്മിക്കൊണ്ട് കാലാതീതനായ ആ മഹാനുഭാവൻ തന്റെ വിധിയെ പഴിച്ചു. "എന്തിനാണ് ഇവർ ഒരോ വർഷവും എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഈ കാലുകളുടെ അവസ്ഥ. അതു കൂടാതെ രണ്ടാൾക്കുള്ള ഊണ് ഒരുക്കി വയ്ക്കുന്ന ചിലർ. " ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന മാംസളമായ വയറ് നോക്കി അദ്ദേഹം നെടുവീർപ്പിട്ടു. "പ്രളയം വന്നു നശിച്ച നാടു …

Continue reading ഒരു പാവം ചിരഞ്ജീവി